Sunday, 25 March 2018


                             .....................................................................................................................................

    

കാലഹരണപ്പെട്ട   ഒരു തപ്ത നിശ്വാസം  ഹൃദയങ്ങളെ കോര്‍ത്തിണക്കുന്നത് പോലെ  എന്താണ് പ്രണയം എന്നറിയാതെ   ഞാന്‍ ...നാം .......

പ്രണയവും മൌനവും വ്യഖ്യാനിക്കാന്‍  ശ്രമിക്കുമ്പോള്‍ മുന്നില്‍ തെളിയുന്ന അപക്വമായ  ചിത്രങ്ങളെ ഒരുവട്ടം ഞാന്‍ മാറ്റി നിര്‍ത്തേണ്ടി  വരും

st.അഗസ്ടിനോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു; എന്താണ് സ്നേഹം എന്ന് ?

അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരം ആയിരുന്നു  സ്നേഹം കാലം പോലെ ആണ് .

വീണ്ടു, അയാള്‍ ചോദിച്ചു, എന്താണ് കാലം ?

അപ്പോള്‍ അഗസ്ടിന്‍റെ മറുപടി ,നിങ്ങള്‍ എന്നെ മന്സിലാക്കുന്നില്ല

കാരണം കാലം എന്താണ് എന്ന എല്ലാവര്ക്കും അറിയാം എന്നാല്‍ അത് നിര്‍വചിക്കാന്‍ പ്രയാസമാണ്.

ഒരുപക്ഷെ നമ്മളുടെ അറിവ് അഗാധം ആയതിനാല്‍ ആയിരിക്കാം അല്ലെങ്കില്‍ ഉപരിതലത്തിലെ  അതിന്‍റെ വികലമായ ചിത്രം ഓര്‍ത്ത് നമ്മള്‍ ആകുലര്‍ ആകുന്നതിലാകാം...അത്തരത്തില്‍ നോക്കുമ്പോള്‍ സ്നേഹം എന്നത് നിഗൂഡവു   ആയി തോന്നുന്നു ..

ചിന്തകള്‍  പങ്കുവയ്ച്ചു  കേള്‍കുമ്പോള്‍ സ്നേഹത്തിന്‍റെ  മൂര്‍ത്തി ഭാവത്തില്‍  ദൈവം കടന്നു വരുന്നഅനുഭവങ്ങള്‍   പറഞ്ഞു കേള്‍ക്കാറുണ്ട്  

ഇത് അനുഭവേദ്യം ആകാത്തത് ഹൃദയത്തിന്‍റെ ഭാഷ നമ്മള്‍ മറന്നുപോകുന്ന്തിനാലായിരിക്കണം.ഉള്ളില്‍ നിറയുന്ന മൌനമാണ് ഹൃദയത്തെ വാചാലമാക്കുന്ന്ത് . ബോധി വൃക്ഷത്തിന്‍റെ ചുവട്ടില്‍ ധ്യാനത്മകനായ ആ ഗുരു നല്‍കിയ സന്ദേശം മൌനത്തിന്‍റെ  ആയിരുന്നു മനുഷ്യ മനസിന്‍റെ അഗാധതയില്‍ വിസ്മൃതി കൊള്ളുന്ന ആത്മാവിന്‍റെ ഭാഷയില്‍ ഉദ്ടിപനത്തിനും പ്രതികരണത്തിനും ഇടയില്‍ മനുഷ്യന് അനുഭവേദ്യം ആകുന്ന  മൌനത്തില്‍ ആത്മാവിന്‍റെ സ്വരം ആണ് പ്രതിഭലിക്കുന്ന്ത്.അര്‍ദ്ധപൂര്‍ണമായി ആ സമയം മാറുന്നത് അത്      ശ്രോതാവിന്‍റെ തൃഷ്ണ ശമിപ്പിക്കുന്ന ഒന്നായി മാറുമ്പോള്‍  ആണ്.കാഴ്ചയില്‍ മറഞ്ഞ പുഷ്പങ്ങള്‍ പിന്നീട daffodils ആയി wordsworthന്‍റെ  തൂലികയിലുടെ പുനര്‍ജനിച്ചപോഴും ,തടാകക്കരയിലെ നിശബ്ദതയുടെ  വശ്യത  walden അയപ്പോളും എല്ലാം നിശബ്ദതയും  ക്രിയാത്മകതയും തമ്മില്‍ ബന്ധം നാം കണ്ടു . കാല്പനികതയുടെ ലോകത്ത്  നിശബ്ദതക്ക് വലിയ  പ്രാധാന്യം ഒണ്ട്

ചിന്താധാരയിലെ വ്യതിയാന ങ്ങളെ  അനുസരിച്ചല്ലേ  ഇശ്വരന്‍ പോലും മനസില്‍ തെളിയുക  ദ്വാരകയില്‍ നിന്ന കൈലാസത്തിലെകും ബേതലഹേമില്‍ നിന്ന ഗഗുല്തയിലെകും  മനസ്‌ മാറിമാറി പോകുന്നത് അപ്രകാര ആയിരിക്കാം.നിശബ്ദമായ പ്രാര്‍ത്ഥന വലിയ ഒരു ശബ്ധതിലെകുള്ള തുടക്കം തന്നെയാണ്.

ആദിശങ്കരന്‍ പഠിപിച്ച അദ്വൈതവും ബൈബിളില്‍ st പോള്‍ പറഞതും തമ്മില്‍ പ്രഥമ ദൃഷ്ടിയില്‍സാമ്യം ഒണ്ട് .ദൈവത്തിന്‍റെ ആലയം ആയ നമ്മില്‍ ആണ് ദൈവ ആത്മാവ് വസിക്കുന്നത് .വ്യത്യസ്തമായ ഒരു ഈശ്വര സങ്കല്‍പ്പം ആണിത്

.മനുഷ്യ മനസിന്‍റെ  അഗാധ തയില്‍ പ്രണയവും ഇശ്വരനും ഒന്നായി പ്രതിഷ്ടിച്ച സൂഫി ഗുരുക്കളുടെ പ്രാര്‍ത്ഥന പോലും മൂന്ന്  തലങ്ങളില്‍ വ്യക്യനിക്കപ്പെടുന്നു ണ്ട്



നിങ്ങള്‍ സംസാരികുബോള്‍ മൌനിയായ ദൈവം

ദൈവം സംസാരികുബോള്‍ മൌനിയായ നിങ്ങള്‍ 

ദൈവവും നിങ്ങളും മൌനിയായ  അവസ്ഥ

ക്രിസ്തിയ പ്രാര്‍ത്ഥന ഈ മൂന്നാം തലം ആണ് എന്ന തോന്നുന്നു  ദൈവവും മനുഷ്യനും തമ്മിലെ  സംഭാഷണത്തില്‍ മൌനമല്ലേ  നിലനില്കുക

മൌനത്തിന്‍റെ ഈ മനോഹാരിത ആസ്വദിക്കാന്‍ കഴിയാത്തതിനലാകം മനുഷ്യന്‍ നിശ ബ്ദനായിരിക്കാന്‍ വിമുഘത കാണിക്കുന്നത് .



പരാജിതമായ പല പ്രണയവും ഈ നിശബ്ദതയുടെ സംഗീതം മനസി ലാക്കതവ ആയിരിക്കണം .



“ശബ്ദസാഗരത്തിന്‍റെ അഗാധതയില്‍ നിശബ്ദതയാണ് “എന്ന പാടിയ ONV  ഉം  പ്രശാന്തമായ ഒരു സാഗരത്തിലേക്കുള്ള ഒരു യാത്ര ആയി ഗുരു ശിഷ്യ  ബന്ധം  ഉപമിച്ച ബുദ്ധനും എല്ലാം പവിത്രമായ ഒന്നിനെ ചൂണ്ടി കാട്ടിത്തരുന്നുണ്ട് ,അത്  നിശബ്ദമാണെന്ന്  മാത്രം

പുസ്തകതാളുകളില്‍ നിന്നല്ല്തെ അനുഭ്വേദ്യം ആകുമ്പോള്‍ മാത്രമാണ് കാവ്യാ ശാഖകളില്‍  പടര്‍ന്നു കിടക്കുന്ന പ്രണയ സങ്കല്‍പ്പങ്ങള്‍ ഹൃദയത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിതുടങ്ങുക .ഈ അനുഭവം റൂമിയുടെ കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്

my heart is burning with love’’ എന്നദ്ദേഹം എഴുതിയപ്പോള്‍  ഹൃദയത്തില്‍ നിറയുന്ന തീവ്രമായ ആ വികാരത്തിന്റെ നാളങ്ങളെ  അദ്ദേഹം പടര്‍തിവെയ്ക്കുക്കയാണ് ചെയ്തത്



പരിധികള്‍ ഇല്ലാതെ തിരിയുന്ന ഈ ലോകത്ത്  അതീതമായ ഒന്നിനെ കരസ്തം ആകുവാന്‍ വ്യഗ്രതയോടെ ഞാന്‍ ശ്രമിക്കുകയണോ എന്ന ഞന്‍ സംശയിക്കുന്നു   , ഈ ചില്ലക്ഷരങ്ങളെ കൂട്ടി വെക്കുമ്പോള്‍ , എനിക്ക് അതീതമായി ഇവ സംസാരിക്കട്ടെ ………..നിശബ്ദമായി  

Saturday, 2 December 2017

.... 

ചോര ചാറി ചുവപ്പിചോരെൻ ചേതനയറ്റൊരിയുടലിന്നുമപ്പുറം
ജീവൻ  തുടിച്ചൊരാ ഹൃത്തേ ഞാൻ , മറന്നു പോയ്
ചുവരിലെ  രക്തഹാരത്തിനുള്ളിൽ   ഒന്നായി 
നാം  മാറുമീ  നേരത്ത്
പിന്നാലെ  വന്നവർ  മുന്നേ മരിച്ച താൽ

ചില്ലു  കൂടിന്റെ  ഉള്ളിൽ  സഖാവേ  ...വിപ്ലവം  മരിക്കുന്നു

Monday, 18 September 2017

ന്‍റെ മ്മെടെ ജിമിക്കി കമ്മല്‍ ന്‍റെപ്പന്‍ കട്ടോണ്ട് പോയെ...




ഉദാത്തമായ ഒരു അപ്പന്റെ ചിത്രികര ണമാണ് കവി ഇവിടെ 
നടത്തുന്നത് .അപ്പന്‍ കട്ടു എന്നതില്‍ താളം കണ്ടെത്തുക എന്ന 
ശ്രമകരമായ ഉദ്യമത്തിന്റെ കാല്പനികമായ വിജയ പ്രാപ്തി
പക്ഷെ കവി അമ്മയെ താഴ്തി കെട്ടുന്നില്ല .തൊട്ടടുത്ത വരികളില്‍ ന്‍റെ 
അപ്പന്‍റെ  ബ്രാണ്ടി കുപ്പി എന്ടമ്മ കുടിച്ചു തീര്‍തെ ‘എന്നുള്ളതിലുടെ
പ്രതികാര ദുര്‍ഗയായ ഒരമ്മ സമകാലിക സ്ത്രീ പക്ഷ വാദികളുടെ 
പുതിയ സമവാക്യം ആയി മാറുന്നു .

സോഡാ യോ വെള്ളവോ എന്നതിനെക്കാള്‍ ഉപരിയായി ,എറിഞ്ഞു 
ഉടക്കലോ കമിഴ്ത്തി കളയാലോ ചെയ്യാതെ അതിന്റെ വീര്യത്താല്‍ ആനന്ദ തന്തുലിതയായി ആറാടുന്ന അമ്മയുടെ നേര്‍കാഴ്ച .

ഉപയോഗിചോ എന്നറിയില്ല എന്നിരുന്നാലും ടച്ചിങ്ങ്സ് രസമുകുളങ്ങളില്‍ ഭ്രമണം ചെയുന്ന പോലെ ഒരു അനുഭവം ആണ് വായനക്കാരില്‍ ഇത് 
സൃഷ്ടിക്കുന്നത്.

‘’ഇവ്ടൊരു ചാകരയും വേലകളിം ഒത്തു വരുമ്പോള്‍ ചിലരുടെ തോര്‍ത്ത കീറി പോയ കാര്യം ഓര്‍ത്തു പോകവേ ‘’


ഈ വരികളില്‍ പ്രതിഭലിക്കുന്ന്ത് പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ ആണ് .ചാകരയും വേലകളിം ഒത്തു വന്നു അപ്പോള്‍ കീറിപ്പോയ തോര്‍ത്ത് എത്ര സങ്ക്ടകരമായ വസ്തുത ആണ് .മണ്മറഞ്ഞുപോയ കാര്‍ഷിക സംസ്കാരത്തിന്റെ വേരുകള്‍ നിലനില്കുന്ന നമ്മളുടെ മനസില്‍ നഷ്ടബോധത്തിന്‍റെ വിത്ത്  വിതക്കുകയാണ് കവി ചെയ്യുന്നത് .
വരും കാലങ്ങളില്‍ പലരുടേം തോര്‍ത് കീറപ്പെട്ടെക്കാം  എന്ന സൂചന കൂടി  കവി നല്‍കുന്നുണ്ട്

ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ട്യോളം ‘’

മുതലാളിത്ത ഉല്‍പന്ന ങ്ങളെ മാറ്റി വച്ച്കൊണ്ട് ചട്ടി എന്ന കേരളിയ 
ഐക്കണ്‍ പ്രതിഷ്ടികുന്ന കവിയെ നമ്മള്‍ക് കാണാം
മണ്ചട്ടി ,ചെമ്മീന്‍ എന്നവ്യുടെ പാരിസ്ഥിതിക  ബന്ധം കവി വിലകുറച്ച്   പറയുക അല്ല  മറിച് ബൂര്‍ഷ സമുഹത്തിന്റെ ഉല്പന്നമായ ഫ്രയിംഗ് പാനും  പ്രകൃതിദത്ത ഉല്പ ന്നങ്ങളും  ചേര്‍ന്നുള്ള  നിലനില്പിനെ കവി ചോദ്യം ചെയ്ത് തള്ളിപറയുകയാണ് ചെയുന്നത് .എന്തൊരു ഉദാത്തവും ഉത്കൃഷ് ടവുമായ അവലോകനം ആണ് നാം കാണുന്നത് .

 ആധുനിക സമൂഹത്തില്‍ ക്രിയാത്മകമായ ഇത്തരം രചനകള്‍ ഇനിയും വളര്‍ന്നു വരേണ്ടതാണ്


പണ്ട് പത്തില്‍ ആരുന്നപോ അമ്മയോട് ‘ചെമ്മീന്‍ ക്ലാസ്സില്‍ ചര്‍ച്ച ചെയ്ത കാര്യം പറഞ്ഞു .എതിര്‍ പ്പിന്റെ കരിമ്പരക്കെട്ടില്‍ മുട്ടി തകര്‍ന്ന സ്നേഹ ബന്ധത്തിന്റെ കഥയാണ് ചെമ്മീന്‍ എന്നും പാട്ടൊക്കെ നീ കൈരളി ചാനല്‍ ന്‍റെ ലോഗോയില്‍ കാണുമ്പോലെ ഒരു ജനതയുടെ ആത്മാവിഷ്കാരം ആയിരുന്നു   എന്നു പറഞ്ഞുതന്നു

പുതിയ ഗാന ശാഖകളില്‍ വരുമ്പോള്‍ പുതിയ വീക്ഷണം രൂപപ്പെടുന്നു 

ക്രാന്ത ദര്‍ശികളായിരുന്ന പഴയ സമൂഹത്തിലും ഇത്തരത്തില്‍ ദര്‍ശനങ്ങള്‍ 
ഉണ്ടായിരുന്നു.  അത്തരത്തില്‍ നോകുമ്പോള്‍ തപ്ത നിശ്വസങ്ങളുടെ 
പ്രതിഭലനം ആയിരുന്നു ഗാനങ്ങല്‍ എല്ലാം ...

പിന്നീട് ..

അമ്മായിയും മരുമോനും അപ്പോം പുട്ടും ഉണ്ടാക്കലും എല്ലാം കഴിഞ് 
കൂടുതല്‍ സുതാര്യമായി അപ്പനും അമ്മയും ആയി മോഷണോ0  
മദ്യപാനോം  ആയി ജന മനസ്സില്‍ പുതിയൊരു സംസ്കാരം 
രൂപപെടുതുന്നു .


ഒരിക്കല്‍ നമ്മടെ അമ്മായി അപ്പം ചുട്ട കേസ് ഒരു ചര്‍ച്ചയില്‍ വിവാദം ആകിയപ്പോള്‍ പേരില്‍ വിശുദ്ധയുള്ള ഒരു  പുത്രന്‍’ പറഞ്ഞത് അദ്ദേഹം ''പറയുന്ന പാട്ടുകള്‍കൊക്കെ   അര്‍ഥം പറയാന്‍'' അമ്മായിനെ പ്രശ്നം ആകിയ ചേട്ടന് പറ്റുവോ എന്ന്  ...

ഇത്തരത്തില്‍ വിപ്ലവാത്മക അര്‍ത്ഥ തലങ്ങള്‍  സൃഷ്ടിക്കപ്പെടുവാന്‍ കെല്പുള്ള 
ആശയ  സമ്പുഷ്ടമായ ഗാനങ്ങള്‍ ഇനിയും  ഉണ്ടാകട്ടെ




ഒന്നും  ഇല്ല ഒരു  പാട്ട്  കേട്ടപോ തോന്നിയത് .....



‘’ഒരു പുതിയ ആകാശവുംപുതിയ ഭൂമിയും ഞാന്‍ കണ്ടു ആദ്യത്തെ ആകാശ വും  ആദ്യത്തെ ഭൂമിയുംകടന്നുപോയി .കടലും അപ്രതിക്ഷമായി’’      

                                                           വെളിപാടിന്‍റെ  പുസ്തകം  21:2 



                                                                                                                

Wednesday, 13 September 2017

ദിക്ഷ ....

ഇതെന്‍റെ  തുടക്കം .....


മണ്ണിനെയും മനസിനെയും സ്നേഹിക്കുന്ന ,മഴത്തുള്ളിയില്‍ കവിത രചിച്ച, പുഞ്ചയുടെ പുതുമണം മുകര്‍ന്ന ഒരു സമൂഹത്തില്‍ ബാല്യം ലഭിച്ചവന്‍ ...


അന്നും, ഇന്നും 

നിലനില്‍കുന്ന  ആത്മാക്കളുടെ ജീവന്‍ തുടിക്കുന്ന മണ്ണില്‍  നിന്നുകൊണ്ട് കാലത്തിന്റെ കരിതേല്‍പ്പിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു മലനാടന്‍ മലയാളിയുടെ മനസില്‍ നിറഞ്ഞ ഏടുകളുടെ പ്രതിഭലനം മാത്രം  . ...

പരിണാമം തീണ്ടാത്ത  ഇടുക്കിക്കാരന്‍ എന്ന്

കേള്‍കുമ്പോള്‍ മനസില്‍ നന്മ സൂക്ഷിക്കുന്ന കുറച്ച ആത്മാക്കളുടെ ചിത്രമാണ് ഓര്‍മയില്‍ വരുന്നത് ...

വക്കില്‍ ചോര പൊടിഞ്ഞ  ജീവിത്തിന്റെ ചിത്രം വരച്ച ബഷീറിനെയും 

കവിതയില്‍ കളിവിളക്ക് കൊളുത്തിയ വള്ളത്തോളിനെയും
ശക്തിയുള്ള  വരികളാല്‍ ജീവിതത്തെ നേരിട്ട ഇടശ്ശേരിയെയും ഒന്നും അവകാശ പ്പെടാന്‍  ഇല്ലെങ്കിലും  കാടിനും മലകള്കും ജീവന്‍ ഉണ്ടെന്നു പഠിപ്പി ച്ച പൂര്‍വസൂരികളുടെ മണ്ണില്‍   നിന്നും വാക്കുകള്‍ കൂട്ടി വച്ച് അക്ഷരസൗധം പണിയാന്‍  പരിശ്രമിക്കുന്ന നിങ്ങളില്‍ ഒരുവന്‍റെ കുറിപ്പുകള്‍ 

                                                                                                                        



                                                                                                            സ്നേഹത്തോടെ ....

The world and has brought it into a new era - the time of online learning for all people.

ICT in Education  The changes that we have all beared witness to represent a significant period in our lives. For myself, these changes ...