ദിക്ഷ ....
ഇതെന്‍റെ തുടക്കം .....
മണ്ണിനെയും മനസിനെയും സ്നേഹിക്കുന്ന ,മഴത്തുള്ളിയില്‍ കവിത രചിച്ച, പുഞ്ചയുടെ പുതുമണം മുകര്‍ന്ന ഒരു സമൂഹത്തില്‍ ബാല്യം ലഭിച്ചവന്‍ ...
അന്നും, ഇന്നും
നിലനില്‍കുന്ന ആത്മാക്കളുടെ ജീവന്‍ തുടിക്കുന്ന മണ്ണില്‍ നിന്നുകൊണ്ട് കാലത്തിന്റെ കരിതേല്‍പ്പിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു മലനാടന്‍ മലയാളിയുടെ മനസില്‍ നിറഞ്ഞ ഏടുകളുടെ പ്രതിഭലനം മാത്രം . ...
പരിണാമം തീണ്ടാത്ത ഇടുക്കിക്കാരന്‍ എന്ന്
കേള്‍കുമ്പോള്‍ മനസില്‍ നന്മ സൂക്ഷിക്കുന്ന കുറച്ച ആത്മാക്കളുടെ ചിത്രമാണ് ഓര്‍മയില്‍ വരുന്നത് ...
വക്കില്‍ ചോര പൊടിഞ്ഞ ജീവിത്തിന്റെ ചിത്രം വരച്ച ബഷീറിനെയും
കവിതയില്‍ കളിവിളക്ക് കൊളുത്തിയ വള്ളത്തോളിനെയും
ശക്തിയുള്ള വരികളാല്‍ ജീവിതത്തെ നേരിട്ട ഇടശ്ശേരിയെയും ഒന്നും അവകാശ പ്പെടാന്‍ ഇല്ലെങ്കിലും കാടിനും മലകള്കും ജീവന്‍ ഉണ്ടെന്നു പഠിപ്പി ച്ച പൂര്‍വസൂരികളുടെ മണ്ണില്‍ നിന്നും വാക്കുകള്‍ കൂട്ടി വച്ച് അക്ഷരസൗധം പണിയാന്‍ പരിശ്രമിക്കുന്ന നിങ്ങളില്‍ ഒരുവന്‍റെ കുറിപ്പുകള്‍
സ്നേഹത്തോടെ ....
No comments:
Post a Comment