 |
ന്‍റെ മ്മെടെ ജിമിക്കി കമ്മല്‍ ന്‍റെപ്പന്‍ കട്ടോണ്ട് പോയെ...
|
ഉദാത്തമായ ഒരു അപ്പന്റെ ചിത്രികര ണമാണ് കവി ഇവിടെ
നടത്തുന്നത് .അപ്പന്‍ കട്ടു
എന്നതില്‍ താളം കണ്ടെത്തുക എന്ന
ശ്രമകരമായ ഉദ്യമത്തിന്റെ കാല്പനികമായ വിജയ
പ്രാപ്തി
പക്ഷെ കവി അമ്മയെ താഴ്തി കെട്ടുന്നില്ല .തൊട്ടടുത്ത
വരികളില്‍ ന്‍റെ
അപ്പന്‍റെ ബ്രാണ്ടി
കുപ്പി എന്ടമ്മ കുടിച്ചു തീര്‍തെ ‘എന്നുള്ളതിലുടെ
പ്രതികാര ദുര്‍ഗയായ ഒരമ്മ സമകാലിക
സ്ത്രീ പക്ഷ വാദികളുടെ
പുതിയ സമവാക്യം ആയി മാറുന്നു .
സോഡാ യോ വെള്ളവോ എന്നതിനെക്കാള്‍ ഉപരിയായി ,എറിഞ്ഞു
ഉടക്കലോ
കമിഴ്ത്തി കളയാലോ ചെയ്യാതെ അതിന്റെ വീര്യത്താല്‍ ആനന്ദ തന്തുലിതയായി ആറാടുന്ന
അമ്മയുടെ നേര്‍കാഴ്ച .
ഉപയോഗിചോ എന്നറിയില്ല എന്നിരുന്നാലും ടച്ചിങ്ങ്സ് രസമുകുളങ്ങളില്‍ ഭ്രമണം ചെയുന്ന പോലെ ഒരു അനുഭവം ആണ് വായനക്കാരില്‍ ഇത്
സൃഷ്ടിക്കുന്നത്.
‘’ഇവ്ടൊരു ചാകരയും വേലകളിം ഒത്തു വരുമ്പോള്‍ ചിലരുടെ തോര്‍ത്ത
കീറി പോയ കാര്യം ഓര്‍ത്തു പോകവേ ‘’
ഈ വരികളില്‍ പ്രതിഭലിക്കുന്ന്ത് പഴയ കാലത്തിന്റെ ഓര്‍മ്മകള്‍
ആണ് .ചാകരയും വേലകളിം ഒത്തു വന്നു അപ്പോള്‍ കീറിപ്പോയ തോര്‍ത്ത് എത്ര സങ്ക്ടകരമായ
വസ്തുത ആണ് .മണ്മറഞ്ഞുപോയ കാര്‍ഷിക സംസ്കാരത്തിന്റെ വേരുകള്‍ നിലനില്കുന്ന
നമ്മളുടെ മനസില്‍ നഷ്ടബോധത്തിന്‍റെ വിത്ത് വിതക്കുകയാണ് കവി ചെയ്യുന്നത് .
വരും
കാലങ്ങളില്‍ പലരുടേം തോര്‍ത് കീറപ്പെട്ടെക്കാം എന്ന സൂചന കൂടി കവി നല്‍കുന്നുണ്ട്
ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ട്യോളം ‘’
മുതലാളിത്ത ഉല്‍പന്ന ങ്ങളെ മാറ്റി വച്ച്കൊണ്ട് ചട്ടി എന്ന
കേരളിയ
ഐക്കണ്‍ പ്രതിഷ്ടികുന്ന കവിയെ നമ്മള്‍ക് കാണാം
മണ്ചട്ടി ,ചെമ്മീന്‍ എന്നവ്യുടെ പാരിസ്ഥിതിക ബന്ധം കവി വിലകുറച്ച് പറയുക അല്ല മറിച് ബൂര്‍ഷ
സമുഹത്തിന്റെ ഉല്പന്നമായ ഫ്രയിംഗ് പാനും പ്രകൃതിദത്ത ഉല്പ ന്നങ്ങളും ചേര്‍ന്നുള്ള നിലനില്പിനെ കവി ചോദ്യം ചെയ്ത് തള്ളിപറയുകയാണ് ചെയുന്നത് .എന്തൊരു ഉദാത്തവും ഉത്കൃഷ് ടവുമായ അവലോകനം ആണ് നാം കാണുന്നത് .
ആധുനിക സമൂഹത്തില്‍ ക്രിയാത്മകമായ ഇത്തരം രചനകള്‍
ഇനിയും വളര്‍ന്നു വരേണ്ടതാണ്
പണ്ട് പത്തില്‍ ആരുന്നപോ അമ്മയോട് ‘ചെമ്മീന്‍ ക്ലാസ്സില്‍
ചര്‍ച്ച ചെയ്ത കാര്യം പറഞ്ഞു .എതിര്‍ പ്പിന്റെ കരിമ്പരക്കെട്ടില്‍
മുട്ടി തകര്‍ന്ന സ്നേഹ ബന്ധത്തിന്റെ കഥയാണ് ചെമ്മീന്‍ എന്നും പാട്ടൊക്കെ നീ കൈരളി
ചാനല്‍ ന്‍റെ ലോഗോയില്‍ കാണുമ്പോലെ ഒരു ജനതയുടെ ആത്മാവിഷ്കാരം ആയിരുന്നു എന്നു പറഞ്ഞുതന്നു
പുതിയ ഗാന ശാഖകളില്‍ വരുമ്പോള്‍ പുതിയ വീക്ഷണം
രൂപപ്പെടുന്നു
ക്രാന്ത ദര്‍ശികളായിരുന്ന പഴയ സമൂഹത്തിലും ഇത്തരത്തില്‍ ദര്‍ശനങ്ങള്‍
ഉണ്ടായിരുന്നു. അത്തരത്തില്‍ നോകുമ്പോള്‍
തപ്ത നിശ്വസങ്ങളുടെ
പ്രതിഭലനം ആയിരുന്നു ഗാനങ്ങല്‍ എല്ലാം ...
പിന്നീട് ..
അമ്മായിയും മരുമോനും അപ്പോം പുട്ടും ഉണ്ടാക്കലും എല്ലാം കഴിഞ്
കൂടുതല്‍ സുതാര്യമായി അപ്പനും അമ്മയും ആയി മോഷണോ0
മദ്യപാനോം ആയി ജന
മനസ്സില്‍ പുതിയൊരു സംസ്കാരം
രൂപപെടുതുന്നു .
ഒരിക്കല്‍ നമ്മടെ അമ്മായി അപ്പം ചുട്ട കേസ് ഒരു ചര്‍ച്ചയില്‍
വിവാദം ആകിയപ്പോള്‍ പേരില്‍ വിശുദ്ധയുള്ള ഒരു
പുത്രന്‍’ പറഞ്ഞത് അദ്ദേഹം ''പറയുന്ന പാട്ടുകള്‍കൊക്കെ അര്‍ഥം
പറയാന്‍'' അമ്മായിനെ പ്രശ്നം ആകിയ ചേട്ടന് പറ്റുവോ എന്ന് ...
ഇത്തരത്തില്‍ വിപ്ലവാത്മക അര്‍ത്ഥ തലങ്ങള്‍ സൃഷ്ടിക്കപ്പെടുവാന്‍ കെല്പുള്ള
ആശയ സമ്പുഷ്ടമായ ഗാനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ
ഒന്നും ഇല്ല ഒരു പാട്ട് കേട്ടപോ തോന്നിയത് .....
‘’ഒരു പുതിയ ആകാശവുംപുതിയ ഭൂമിയും ഞാന്‍ കണ്ടു
ആദ്യത്തെ ആകാശ വും ആദ്യത്തെ
ഭൂമിയുംകടന്നുപോയി .കടലും അപ്രതിക്ഷമായി’’
വെളിപാടിന്‍റെ പുസ്തകം 21:2